Currency

മൂന്നാമത് സാഹസിക മാരത്തണ്‍; രജിസ്‌ട്രേഷന്‍ ജനുവരി ആറു മുതല്‍

സ്വന്തം ലേഖകന്‍Sunday, December 22, 2019 11:10 am

മസ്‌കത്ത്: 2020 ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചുവരെ ഒമാനില്‍ നടക്കുന്ന മൂന്നാം സാഹസിക മാരത്തണിന് ജനുവരി ആറു മുതല്‍ അപേക്ഷകള്‍ സ്വീകരിക്കും. മിഡില്‍ ഈസ്റ്റില്‍ ഒമാനില്‍ മാത്രം നടക്കുന്ന സാഹസിക മാരത്തണ്‍ ഏറെ സവിശേഷതകള്‍ നിറഞ്ഞതാണ്. 74 രാജ്യങ്ങളില്‍നിന്ന് 2000ത്തിലധികംപേര്‍ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈന്തപ്പനത്തോട്ടങ്ങളും മരുപ്പച്ചകളും ഒഴിഞ്ഞ സ്ഥലങ്ങളും ഒറ്റപ്പെട്ട പുരാതന ഗ്രാമങ്ങളും താണ്ടിയാണ് ഓട്ടമത്സരം. സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പര്‍വതങ്ങളും മത്സരവേദിയാവും.

ഓട്ടമാരംഭിച്ചതുമുതല്‍ അവസാനിക്കുന്നതുവരെ ഒമാന്റെ ആതിഥ്യമര്യാദയും പ്രകൃതി സൗന്ദര്യവും നുകരാന്‍ കഴിയുന്നതായിരിക്കും മാരത്തണ്‍. മൂന്നു വിഭാഗങ്ങളിലായി (50,100,150 കി.മീറ്റര്‍) രാപകല്‍ നീളുന്നതാവും മാരത്തണ്‍. ബിര്‍കത്തുല്‍ മൗസ്, അല്‍ ഹജര്‍ പര്‍വതനിരകള്‍, ജബല്‍ ശംസ്, ജബല്‍ അഖ്ദര്‍ തുടങ്ങിയ മേഖലകളായിരിക്കും മത്സരത്തിന് വേദിയാവുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x