പലര്‍ക്കും വീടിന്റെ വാതില്‍ തുറക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. പലയിടത്തും വീടുകള്‍, റോഡുകള്‍, വാഹനങ്ങള്‍ എന്നിവ മഞ്ഞിനടിയിലാണ്. വൈദ്യുതി മുടങ്ങിയതോടെ ചിലയിടങ്ങള്‍ ഇരുട്ടിലാണ്. വാര്‍ത്താ, പ്രക്ഷേപണ സംവിധാനങ്ങളും താറുമാറായി. ന്യൂഫൗണ്ട്ലാന്‍ഡ്, സെന്റ് ജോണ്‍സ്, ലാബ്രഡര്‍ എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച ചരിത്രം തിരുത്തിയതോടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.