കുട്ടികളുടെ സംരക്ഷണം, നഴ്സറികള്‍ സ്ഥാപിക്കല്‍, കുട്ടികളെ ദത്തെടുക്കല്‍ തുടങ്ങി വിവിധ മേഖലകളില്‍ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായുള്ള വിവിധ വ്യവസ്ഥകളോടെയുള്ളതാണ് പുതിയ നിയമം. 15 വയസില്‍ താഴെയുള്ള കുട്ടികളെ കൊണ്ട് തൊഴിലെടുപ്പിക്കുന്നത് പുതിയ നിയമ പ്രകാരം നിരോധിച്ചിട്ടുണ്ട്. 15 വയസിന് മുകളിലുള്ളവരെ കാര്‍ഷികം, മത്സ്യബന്ധനം, വ്യവസായം, കരകൗശലം, അഡ്മിനിസ്ട്രേറ്റീവ് ജോലികള്‍ക്ക് മാത്രമേ നിയോഗിക്കാന്‍ പാടുള്ളൂ.