വിമാന യാത്രക്കാര്‍ക്ക് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന സിറ്റി ചെക്ക് ഇന്‍ സൗകര്യം അബുദാബി രാജ്യാന്തര വിമാനത്താവളം നിര്‍ത്തലാക്കി. ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ സിറ്റി ടെര്‍മിനലാണ് കഴിഞ്ഞദിവസം രാവിലെ 6 മുതല്‍ നിര്‍ത്തിയത്. ഇതേസമയം അബുദാബി നാഷണല്‍ എക്സിബിഷന് സെന്ററിലെ എക്സ്പോ ചെക്ക് ഇന്‍ കൗണ്ടര്‍ പതിവുപോലെ തുടരും.
ഒക്ടോബര്‍ മൂന്നിന് രാവിലെ ആറുമണിമുതലാണ് ടെര്‍മിനല്‍ അടയ്ക്കുന്നത്. യാത്രക്കാര്‍ക്ക് തടസ്സമില്ലാതെ സഞ്ചരിക്കാനും മികച്ച യാത്രാ അനുഭവം നല്‍കാനുമാണ് പുതിയ തീരുമാനം. അബുദാബി വിമാനത്താവളത്തിലെ ജീവനക്കാര്‍ നല്കുന്ന സൗകര്യങ്ങള്‍ സ്വീകരിക്കാനും അബുദാബി നാഷണല്‍ എക്സിബിഷന് സെന്ററിലെ ഇന്റര്‍നാഷണല്‍ എക്സ്പോ ചെക്ക് ഇന്‍ സന്ദര്‍ശിക്കാനും ഇതുവഴി അവസരമൊരുങ്ങും.