Currency

അബുദാബി വിമാനത്താവളത്തിന്റെ സിറ്റി ടെര്‍മിനല്‍ അടച്ചുപൂട്ടുന്നു

സ്വന്തം ലേഖകന്‍Thursday, October 3, 2019 4:30 pm

അബുദാബി: അബുദാബി വിമാനത്താവളത്തിന്റെ സിറ്റി ടെര്‍മിനല്‍ അടച്ചുപൂട്ടുന്നു. ഒക്ടോബര്‍ മൂന്നിന് രാവിലെ ആറുമണിമുതലാണ് ടെര്‍മിനല്‍ അടയ്ക്കുന്നത്. യാത്രക്കാര്‍ക്ക് തടസ്സമില്ലാതെ സഞ്ചരിക്കാനും മികച്ച യാത്രാ അനുഭവം നല്‍കാനുമാണ് പുതിയ തീരുമാനം. അബുദാബി വിമാനത്താവളത്തിലെ ജീവനക്കാര്‍ നല്‍കുന്ന സൗകര്യങ്ങള്‍ സ്വീകരിക്കാനും അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലെ ഇന്റര്‍നാഷണല്‍ എക്‌സ്‌പോ ചെക്ക് ഇന്‍ സന്ദര്‍ശിക്കാനും ഇതുവഴി അവസരമൊരുങ്ങും.

ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ടുമണി വരെയാണ് എക്‌സിബിഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. അബുദാബി വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന എല്ലാ യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ ഇല്ലാത്ത യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിറ്റി ടെര്‍മിനല്‍ അടച്ചുപൂട്ടുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x