
അബുദാബി: വിമാന യാത്രക്കാര്‍ക്ക് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന സിറ്റി ചെക്ക് ഇന്‍ സൗകര്യം അബുദാബി രാജ്യാന്തര വിമാനത്താവളം നിര്‍ത്തലാക്കി. ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ സിറ്റി ടെര്‍മിനലാണ് കഴിഞ്ഞദിവസം രാവിലെ 6 മുതല്‍ നിര്‍ത്തിയത്. ഇതേസമയം അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലെ എക്‌സ്‌പോ ചെക്ക് ഇന്‍ കൗണ്ടര്‍ പതിവുപോലെ തുടരും.
വിമാനത്താവളത്തില്‍ 24 മണിക്കൂറും തടസ്സമില്ലാതെ എളുപ്പത്തില്‍ സേവനം പൂര്‍ത്തിയാക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയതിനാലാണു സിറ്റി ചെക്ക് ഇന്‍ സൗകര്യങ്ങള്‍ നിര്‍ത്തലാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. യാത്രാ നടപടികള്‍ നേരിട്ട് വിമാനത്താവളത്തിലെത്തി പൂര്‍ത്തിയാക്കണമെന്നും യാത്രക്കാര്‍ക്കായി വിമാനത്താവളം ഒരുക്കിയ അത്യാധുനിക സേവനങ്ങള്‍ അനുഭവിച്ചറിയണമെന്നും അഭ്യര്‍ഥിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.