ദേശീയ ദിനാഘോഷങ്ങള്‍ക്ക് ശേഷം ദോഹ കോര്‍ണിഷ് വൃത്തിയാക്കിയത് റെക്കോര്‍ഡ് സമയത്തിനുള്ളില്‍. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ പൊതു ശുചിത്വ വകുപ്പിന്റെ കീഴിലെ ശുചീകരണ ജോലിക്കാര്‍ 3 മണിക്കൂര്‍ കൊണ്ടാണ് ദോഹ കോര്‍ണിഷ് വൃത്തിയാക്കിയത്. 636 ജോലിക്കാരും സൂപ്പര്‍വൈസര്‍മാരും 97 ഉപകരണങ്ങളും വാഹനങ്ങളുമാണ് ശുചീകരണത്തില്‍ ഉള്‍പ്പെട്ടത്.