Currency

ദേശീയ ദിനാഘോഷങ്ങള്‍ക്ക് ശേഷം റെക്കോര്‍ഡ് വേഗത്തില്‍ കോര്‍ണിഷ് ക്ലീന്‍

സ്വന്തം ലേഖകന്‍Monday, December 23, 2019 11:23 am

ദോഹ: ദേശീയ ദിനാഘോഷങ്ങള്‍ക്ക് ശേഷം ദോഹ കോര്‍ണിഷ് വൃത്തിയാക്കിയത് റെക്കോര്‍ഡ് സമയത്തിനുള്ളില്‍. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ പൊതു ശുചിത്വ വകുപ്പിന്റെ കീഴിലെ ശുചീകരണ ജോലിക്കാര്‍ 3 മണിക്കൂര്‍ കൊണ്ടാണ് ദോഹ കോര്‍ണിഷ് വൃത്തിയാക്കിയത്. 636 ജോലിക്കാരും സൂപ്പര്‍വൈസര്‍മാരും 97 ഉപകരണങ്ങളും വാഹനങ്ങളുമാണ് ശുചീകരണത്തില്‍ ഉള്‍പ്പെട്ടത്.

ദേശീയ ദിനാഘോഷങ്ങളുടെ ഔദ്യോഗിക പരേഡ് നടന്നത് ദോഹ കോര്‍ണിഷിലാണ്. പതിനായിരങ്ങളാണ് പരേഡ് കാണാനെത്തിയത്. പരേഡ് പൂര്‍ത്തിയായ ഉടന്‍ തന്നെ കോര്‍ണിഷും പരിസരവും വൃത്തിയാക്കി. ദേശീയ ദിനാഘോഷങ്ങളുടെ പ്രധാന വേദിയായ ദര്‍ബ് അല്‍ സായിയും ശുചീകരിച്ചു. കൂടാതെ രാജ്യത്തുടനീളമായുള്ള പാര്‍ക്കുകളും പിക്നിക് കേന്ദ്രങ്ങളും വൃത്തിയാക്കിയതായി അധികൃതര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x