കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ ദുബായില്‍ പൂര്‍ണമായി നിര്‍ത്തലാക്കി. ഷോപ്പിംഗ് മാളുകളില്‍ വയോധികര്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രവേശിക്കാമെന്ന നിര്‍ദേശമാണ് പുതുതായി പ്രഖ്യാപിച്ചത്. മാളുകളിലെ പൊതു ഇരിപ്പിടങ്ങളും ഇനി മുതല്‍ സജ്ജമാവും.
എല്ലാ പള്ളികളിലും പ്രതിദിന, വെള്ളിയാഴ്ച പ്രാര്‍ഥനക്കും അനുമതി. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ 80 ശതമാനം ജീവനക്കാര്‍ ഹാജരായാല്‍ മതി. ഷോപ്പിങ് മാളുകളില്‍ കുട്ടികള്‍ക്ക് പ്രവേശിക്കാം. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും മ്യൂസിയങ്ങള്‍, ലൈബ്രറികള്‍ എന്നിവയ്ക്കും പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കാം.
ഉംസലാല്‍ മത്സ്യമാര്‍ക്കറ്റില്‍ എല്ലാ ദിവസവും നടക്കുന്ന മത്സ്യ ലേലം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അടിയന്തിര സാഹചര്യങ്ങളിലല്ലാതെ ഷോപ്പുകളിലും സേവനകേന്ദ്രങ്ങളിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പോകുന്നത് പൊതുജനങ്ങള്‍ ഒഴിവാക്കണം. പകരം പരമാവധി ഇലക്ട്രോണിക് സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം.