ഒമാനില്‍ ക്വാറന്റീന് ചട്ടങ്ങള്‍ ലംഘിച്ചാല്‍ 1,000 റിയാല്‍ (1.9 ലക്ഷത്തിലേറെ രൂപ) പിഴ ഈടാക്കും. മെഡിക്കല്‍ ബ്രേസ് ലറ്റ് അഴിക്കുകയോ കേടാക്കുകയോ ചെയ്യുക, പരിശോധന നടത്താതിരിക്കുക തുടങ്ങിയവ നിയമ ലംഘനത്തില്‍ ഉള്‍പ്പെടുന്നു. നിയമലംഘകരെ പിടികൂടാന്‍ നിരീക്ഷണം ശക്തമാക്കാനും അധികൃതര്‍ തീരുമാനിച്ചു.
ഒമാനില്‍ ക്വാറന്റീന് ചട്ടം ലംഘിച്ചാല്‍ 20 ദിവസം തടവും 500 റിയാല്‍ പിഴയും ശിക്ഷ. ട്രാക്കിങ് ബ്രേസ്ലറ്റ് അഴിക്കാന്‍ ശ്രമിക്കുന്നതും കേടുവരുത്തുന്നതും ഗുരുതര നിയമലംഘനമാണെന്നും അധികൃതര്‍ വ്യക്തമാക്കി.