മസ്കത്ത്: ഒമാനില്‍ ക്വാറന്റീന് ചട്ടങ്ങള്‍ ലംഘിച്ചാല്‍ 1,000 റിയാല്‍ (1.9 ലക്ഷത്തിലേറെ രൂപ) പിഴ ഈടാക്കും. മെഡിക്കല്‍ ബ്രേസ് ലറ്റ് അഴിക്കുകയോ കേടാക്കുകയോ ചെയ്യുക, പരിശോധന നടത്താതിരിക്കുക തുടങ്ങിയവ നിയമ ലംഘനത്തില്‍ ഉള്‍പ്പെടുന്നു. നിയമലംഘകരെ പിടികൂടാന്‍ നിരീക്ഷണം ശക്തമാക്കാനും അധികൃതര്‍ തീരുമാനിച്ചു.
ക്വാറന്റീന് കാലാവധി കഴിഞ്ഞാല്‍ ബ്രേസ് ലറ്റ് മടക്കി നല്‍കണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. പ്രവാസികളില്‍ പലരും ബ്രേസ് ലറ്റ് ഉപേക്ഷിക്കുകയോ കേടുവരുത്തുകയോ ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഉപയോഗശേഷം അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ ഇവ ഏല്പിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.