ഇത്തരം കമ്പനികള്‍ക്ക് മാത്രമേ സര്‍ക്കാര്‍ പദ്ധതികള്‍ക്കാവശ്യമായ സേവനങ്ങള്‍ നല്‍കുന്നതിന് കരാര്‍ അനുവദിക്കാവൂ എന്നറിയിച്ച് വിഞ്ജാപനം പുറപ്പെടുവിച്ചു. രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്കി. സര്‍ക്കാര്‍ പദ്ധതികളുടെ കണ്‍സല്‍ട്ടന്‍സി കരാറുകള്‍ വിദേശ കമ്പനികള്‍ക്ക് അനുവദിക്കുന്നത് വിലക്കി കൊണ്ടുള്ളതാണ് പുതിയ ഉത്തരവ്.