ഒമ്പത് മാസത്തെ ഇടവേളക്ക് ശേഷമാണ് കോവിഡ് നിയന്ത്രണങ്ങളോടെ പള്ളികളില്‍ ജുമുഅ തുടങ്ങുന്നത്. ദുബായിലെ 766 പള്ളികളും, ഷാര്‍ജയിലെ 487 പള്ളികളും ജുമുഅക്കായി തുറക്കുന്നു. മറ്റ് എമിറേറ്റുകളിലും കോവിഡ് നിയന്ത്രണങ്ങളോടെ പള്ളികളില്‍ ജുമുഅ നടക്കും. ശേഷിയുടെ 30 ശതമാനം വിശ്വാസികള്‍ക്ക് മാത്രമാണ് പ്രവേശനം.
കൂടുതല്‍ വിശ്വാസികള്‍ക്ക് അവസരം നല്കാന് 60 പള്ളികളില്‍ കൂടി ജുമുഅ തുടങ്ങും. യു.എ.ഇയിലെ പള്ളികളില്‍ ഡിസംബര്‍ നാല് മുതല്‍ ജുമുഅ നമസ്കാരം പുനരാംഭിക്കാന്‍ യു.എ.ഇ ദേശീയ ദുരന്തനിവാരണ സമിതി അനുമതി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് 766 പള്ളികളില്‍ ജുമുഅ തുടങ്ങുന്നതെന്ന ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
പള്ളികള്‍ ജൂലൈ ഒന്നിനു തുറന്നിരുന്നു. ജുമുഅ ഖുതുബയ്ക്ക് (പ്രഭാഷണം) 30 മിനിറ്റു മുന്‍പു പള്ളി തുറക്കും. നമസ്കാരം കഴിഞ്ഞ് 30 മിനിറ്റിനകം അടയ്ക്കും. സുരക്ഷയുടെ ഭാഗമായി ശുചിമുറിയും അംഗശുദ്ധി വരുത്താനുള്ള സൗകര്യവും അടച്ചിടും. അകലം പാലിച്ചാണ് നമസ്കരിക്കേണ്ടത്.
പള്ളികളില്‍ ജമാഅത്ത് നല്മസ്കാരങ്ങള്ക്ക് വിവിധരാജ്യക്കാരായ ആളുകള്‍ ഒത്തുചേരുന്ന സാഹചര്യം ഒഴിവാക്കാനും അത് വഴി കോവിഡ് 19 വ്യാപനം കുറക്കാനുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം മതകാര്യ മന്ത്രാലയം വെള്ളിഴാഴ്ച മുതല്‍ പുതിയ തീരുമാനം നടപ്പാക്കിയത്. വെളിയാഴ്ച ആയതിനാല്‍ ഔദ്യോഗിക അറിയിപ്പ് വരാന്‍ വൈകിയത് മൂലം പലയിടങ്ങളിലും ജുമുഅ നമസ്കാരങ്ങള്‍ നടന്നിരുന്നു.