
കുവൈത്ത് സിറ്റി: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പള്ളികളിലെ ജുമുഅ ജമാഅത്തുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കുവൈത്ത്. ചരിത്രത്തില്‍ ആദ്യമായാണ് കുവൈത്തിന്റെ നടപടി. നമസ്‌കാരത്തിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ബാങ്കിന്റെ വചനങ്ങള്‍ക്കൊപ്പം വീട്ടില്‍ നിന്ന് നമസ്‌ക്കരിക്കൂ എന്നു ആഹ്വാനം ചെയ്യാനും ഔകാഫ് മന്ത്രാലയം രാജ്യത്തെ മുഅദ്ദിന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പള്ളികളില്‍ ജമാഅത്ത് നല്‍മസ്‌കാരങ്ങള്‍ക്ക് വിവിധരാജ്യക്കാരായ ആളുകള്‍ ഒത്തുചേരുന്ന സാഹചര്യം ഒഴിവാക്കാനും അത് വഴി കോവിഡ് 19 വ്യാപനം കുറക്കാനുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം മതകാര്യ മന്ത്രാലയം വെള്ളിഴാഴ്ച മുതല്‍ പുതിയ തീരുമാനം നടപ്പാക്കിയത്. വെളിയാഴ്ച ആയതിനാല്‍ ഔദ്യോഗിക അറിയിപ്പ് വരാന്‍ വൈകിയത് മൂലം പലയിടങ്ങളിലും ജുമുഅ നമസ്‌കാരങ്ങള്‍ നടന്നിരുന്നു. അസര്‍ നമസ്‌കാരം മുതലാണ് ബാങ്കുകളില്‍ പുതിയ ആഹ്വാനം സ്ഥാനം പിടിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.