കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു ഗോ എയറിന്റെ ദമാം സര്‍വീസ് അടുത്ത മാസം മുതല്‍. വിന്റര്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി നവംബര്‍ 20നു ശേഷം പ്രതിദിന സര്‍വീസ് ആരംഭിക്കും. മുബൈയിലേക്കുള്ള രണ്ടു പ്രതിദിന സര്‍വീസുകളില്‍ ഉച്ചകഴിഞ്ഞുള്ള സര്‍വീസ് വിന്റര്‍ ഷെഡ്യൂളില്‍ ഒഴിവാക്കി. ദമാം സര്‍വീസിനു പിന്നാലെ ജിദ്ദ സര്‍വീസ് ആരംഭിക്കാനും ഗോ എയറിനു പദ്ധതിയുണ്ട്.