
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു ഗോ എയറിന്റെ ദമാം സര്‍വീസ് അടുത്ത മാസം മുതല്‍. വിന്റര്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി നവംബര്‍ 20നു ശേഷം പ്രതിദിന സര്‍വീസ് ആരംഭിക്കും. മുബൈയിലേക്കുള്ള രണ്ടു പ്രതിദിന സര്‍വീസുകളില്‍ ഉച്ചകഴിഞ്ഞുള്ള സര്‍വീസ് വിന്റര്‍ ഷെഡ്യൂളില്‍ ഒഴിവാക്കി. ദമാം സര്‍വീസിനു പിന്നാലെ ജിദ്ദ സര്‍വീസ് ആരംഭിക്കാനും ഗോ എയറിനു പദ്ധതിയുണ്ട്.
രണ്ടു രാജ്യാന്തര സര്‍വീസ് ആരംഭിക്കുന്നതോടെ ചെന്നൈ, ഹൈദരാബാദ് സര്‍വീസും ബംഗളൂരുവിലേക്കുള്ള അധിക സര്‍വീസും നിര്‍ത്തിയേക്കും. അതേസമയം ഇന്‍ഡിഗോയുടെ കുവൈത്ത് സര്‍വീസ് അവസാനിപ്പിച്ചു. ഒരു മാസമായി താല്‍ക്കാലികമായി നിര്‍ത്തിയ ദോഹ സര്‍വീസ് വിന്റര്‍ ഷെഡ്യൂളില്‍ പുനരാരംഭിച്ചു. നവംബര്‍ 16 മുതല്‍ തിരുവനന്തപുരത്തേക്ക് അധിക സര്‍വീസും ഇന്‍ഡിഗോ ആരംഭിക്കും.
തുടര്‍ന്നു ബംഗളൂരു പ്രതിദിന സര്‍വീസ് 6 ദിവസമായി ചുരുക്കി ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കു സര്‍വീസ് നടത്താനും പദ്ധതിയുണ്ട്. വിന്റര്‍ ഷെഡ്യൂളില്‍ തിങ്കളാഴ്ച കൂടി എയര്‍ ഇന്ത്യ എക്സ്പ്രസ് ദോഹയിലേക്കു സര്‍വീസ് നടത്തും. മാര്‍ച്ച് 28 വരെയാണു വിന്റര്‍ ഷെഡ്യൂള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.