ഹജ്ജിനോടനുബന്ധിച്ച് അല്‍ ഹറമൈന്‍ അതിവേഗ ട്രെയിന്‍ കൂടുതല്‍ സര്‍വീസുകള്‍ ഉള്‍പ്പെടുത്തി. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 18 വരെയാണ് പുതിയ സര്‍വീസുകള്‍. നിലവില്‍ ആഴ്ചയില്‍ 64 സര്‍വീസുകളുള്ള ഹറമൈന്‍ ട്രെയിന്‍ ഇതോടെ 80 സര്‍വീസുകള്‍ ആയി. മക്കക്കും മദീനക്കിടയിലെ 450 കിലോ മീറ്റര്‍ ദൂരം തീര്‍ത്ഥാടകര്‍ക്ക് രണ്ടേ കാല് മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കാം.