Currency

ഹജ്ജ്; ഹറമൈന്‍ ട്രെയിന്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും

സ്വന്തം ലേഖകന്‍Monday, July 22, 2019 1:29 pm

മക്ക: ഹജ്ജിനോടനുബന്ധിച്ച് അല്‍ ഹറമൈന്‍ അതിവേഗ ട്രെയിന്‍ കൂടുതല്‍ സര്‍വീസുകള്‍ ഉള്‍പ്പെടുത്തി. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 18 വരെയാണ് പുതിയ സര്‍വീസുകള്‍. നിലവില്‍ ആഴ്ചയില്‍ 64 സര്‍വീസുകളുള്ള ഹറമൈന്‍ ട്രെയിന് ഇതോടെ 80 സര്‍വീസുകള്‍ ആയി. മക്കക്കും മദീനക്കിടയിലെ 450 കിലോ മീറ്റര്‍ ദൂരം തീര്‍ത്ഥാടകര്‍ക്ക് രണ്ടേ കാല്‍ മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കാം.

ലോകത്തെ പത്ത് വേഗതയേറിയ ട്രെയിനുകളില്‍ ഇടം പിടിച്ചിട്ടുണ്ട് മദീന മക്ക അതിവേഗ ട്രെയിന്‍. 35 ട്രെയിനുകളാണ് സര്‍വീസിനായി ഉപയോഗപ്പെടുത്തുന്നത്. മക്ക, ജിദ്ദ, കിങ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട്, കിംഗ് അബ്ദുള്ള എക്കണോമിക് സിറ്റി, മദീന എന്നിവയാണ് സ്റ്റേഷനുകള്‍, 450 കിലോമീറ്റര്‍ ദൂരം ഉള്ള പാതയില്‍ 300 കിലോമീറ്റര്‍ സ്പീഡിലാണ് യാത്ര. രണ്ടു മണിക്കൂറും 15 മിനിറ്റ് ആണ് മക്കക്കും മദീനക്കും ഇടയിലെ യാത്ര സമയം.

നാല് ബിസിനസ് ക്ലാസ്, 8 എക്കണോമി ക്ലാസ്, ഒരു ഫുഡ് കോര്‍ട്ട് എന്നിവയുണ്ട് ട്രെയിനില്‍. 13 ബോഗികലായി 417 സീറ്റുകളാണ് ഒരു ട്രെയിനില്‍. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 10 വരെയും ഓഗസ്റ്റ് 12 മുതല്‍ ഓഗസ്റ്റ് 17 വരെയുമാണ് ഹജ്ജ് സീസണിലെ അധിക സര്‍വീസുകള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x