രാജ്യത്തെ പ്രഥമ ഹോട്ട് എയര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ ഡിസംബറില്‍ ആസ്പയര് പാര്‍ക്കില്‍ നടക്കും. ഡിസംബര്‍ 7 മുതല്‍ 18 വരെ നീണ്ടുനില്‍ക്കുന്ന ഹോട്ട് എയര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ ഇതാദ്യമായാണ് ഖത്തറിലെത്തുന്നത്. ഗള്‍ഫ് കപ്പ്, ഫിഫ ക്ലബ് ലോകകപ്പ്, ഖത്തര്‍ ദേശീയദിനം എന്നിവയോടനുബന്ധിച്ചാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.