
ദോഹ: രാജ്യത്തെ പ്രഥമ ഹോട്ട് എയര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ ഡിസംബറില്‍ ആസ്പയര് പാര്‍ക്കില്‍ നടക്കും. ഡിസംബര്‍ 7 മുതല്‍ 18 വരെ നീണ്ടുനില്‍ക്കുന്ന ഹോട്ട് എയര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ ഇതാദ്യമായാണ് ഖത്തറിലെത്തുന്നത്. ഗള്‍ഫ് കപ്പ്, ഫിഫ ക്ലബ് ലോകകപ്പ്, ഖത്തര്‍ ദേശീയദിനം എന്നിവയോടനുബന്ധിച്ചാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
ഫെസ്റ്റിവലിനോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. സൂര്യോദയ സമയത്തും വൈകുന്നേരങ്ങളിലുമായിരിക്കും ബലൂണ്‍ ഫൈ്ലറ്റുകള്‍ ഖത്തര്‍ ആകാശത്തിന് മീതെ പറക്കുക.
ഫെസ്റ്റിവല്‍ നടക്കുന്ന 12 ദിവസവും ഖത്തറിന്റെ ആകാശത്ത് വര്ണവിസ്മയമൊരുക്കി കൂറ്റന്‍ ഹോട്ട് എയര്‍ ബലൂണുകള്‍ പറക്കും. ഫുഡ് ട്രക്കുകള്‍, ഗ്രൗണ്ട് റൈഡുകള്‍ തുടങ്ങി നിരവധി വിനോദ പരിപാടികളും ഫെസ്റ്റിവലിനോടനുബന്ധിച്ച് സംഘടിപ്പിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.