ഒരു വര്‍ഷത്തിനിടെ വന്‍ കുറവ്. 5.6 ശതമാനത്തിന്റെ കുറവാണ് ഇന്ത്യക്കാരുടെ എണ്ണത്തിലുണ്ടായതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള കണക്കുപ്രകാരം 6.28 ലക്ഷം ഇന്ത്യക്കാരാണ് ഒമാനിലുള്ളത്. 2018 സെപ്റ്റംബറില്‍ 6.60 ലക്ഷം പേര് ഉണ്ടായിരുന്ന സ്ഥാനത്താണിത്. ഒമാനിലെ മൊത്തം വിദേശ തൊഴിലാളികളുടെ എണ്ണം ഒരു വര്‍ഷ കാലയളവിനുള്ളില്‍ 3.8 ശതമാനം കുറഞ്ഞ് 17.35 ലക്ഷമായിട്ടുണ്ട്.
പുതിയ സംവിധാനം ബ്രിട്ടന്, യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് ദുബായ് എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു. ഇവിടങ്ങളില്‍ നിന്ന് എത്തുന്ന ഇന്ത്യക്കാരുടെ വിസാ നടപടികള്‍ കൈകാര്യം ചെയ്യാന്‍ ദുബായ് രാജ്യാന്തര എയര്‍പോര്‍ട്ടില്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.