
ദുബായ്: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ റസിഡന്റ് വിസയുള്ള ഇന്ത്യക്കാരുടെ വിസ നടപടികള്‍ ദുബായില്‍ വിപുലപ്പെടുത്തി. പുതിയ സംവിധാനം ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന് ദുബായ് എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു. ഇവിടങ്ങളില്‍ നിന്ന് എത്തുന്ന ഇന്ത്യക്കാരുടെ വിസാ നടപടികള്‍ കൈകാര്യം ചെയ്യാന്‍ ദുബായ് രാജ്യാന്തര എയര്‍പോര്‍ട്ടില്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസയാണ് അനുവദിക്കുന്നത്. ഇവിടങ്ങളില്‍ ചുരുങ്ങിയത് 6 മാസം കാലാവധിയുള്ള താമസ – വിസയുള്ളവര്‍ക്കാണ് ഓണ്‍ അറൈവല്‍ ലഭിക്കുക. ആദ്യഘട്ടത്തില്‍ 14 ദിവസത്തെ വിസയാണ് യു.എ.ഇ അനുവദിക്കുക. ഇതിനായി 100 ദിര്‍ഹം പ്രവേശന അനുമതി ഫീസും 20 ദിര്‍ഹം സേവന ഫീസും നല്‍കിയിരിക്കണം.
അതേസമയം തന്നെ ഓണ്‍ അറൈവല്‍ വിസ കൂടുതല്‍ ദിവസത്തേക്ക് ദീര്‍ഘിപ്പിക്കാനും അവസരം ലഭിക്കും. 28 ദിവസത്തേക്ക് പുതുക്കുന്ന വിസക്ക് 250 ദിര്‍ഹമാണ് ഫീസ്. ഒപ്പം 20 ദിര്‍ഹം സര്‍വ്വീസ് ചാര്‍ജും. കഴിഞ്ഞ വര്‍ഷം മുതലാണ് ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ വിസയുള്ള ഇന്ത്യക്കാര്‍ക്ക് യു.എ.ഇയില്‍ വിസ അനുവദിച്ചു തുടങ്ങിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.