കുവൈത്ത് മന്ത്രിസഭയുടേതാണ് തീരുമാനം. മാര്‍ച്ച് എട്ടു മുതല്‍ ഇന്ത്യ ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് വരാന്‍ കോവിഡ് 19 ഇല്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിര്‍ദേശം. കുവൈത്ത് വ്യോമയാന വകുപ്പിന്റെ നിര്‍ദേശമാണ് വ്യാഴാഴ്ച വൈകിട്ട് ചേര്‍ന്ന അടിയന്തര കാബിനറ്റ് മരവിപ്പിച്ചത്.
പൊതുമേഖലാ ജീവനക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നു സമ്പാദിക്കുന്ന രോഗാവധി സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്നതിന് ഒരു ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയില്‍. ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച രോഗാവധി സര്‍ട്ടിഫിക്കറ്റ് മാത്രമേ സിവില്‍ സര്‍വീസ് കമ്മിഷന് അംഗീകരിക്കുകയുള്ളൂ. അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റുകളാണെങ്കില്‍ ജീവനക്കാരന് ആബ്സന്റ് ആണെന്ന് കണക്കാക്കും.