Currency

രോഗാവധി സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാന്‍ ഫീസ്

സ്വന്തം ലേഖകന്‍Saturday, November 23, 2019 1:45 pm

കുവൈത്ത് സിറ്റി: പൊതുമേഖലാ ജീവനക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നു സമ്പാദിക്കുന്ന രോഗാവധി സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്നതിന് ഒരു ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയില്‍. ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച രോഗാവധി സര്‍ട്ടിഫിക്കറ്റ് മാത്രമേ സിവില്‍ സര്‍വീസ് കമ്മിഷന്‍ അംഗീകരിക്കുകയുള്ളൂ. അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റുകളാണെങ്കില്‍ ജീവനക്കാരന്‍ ആബ്‌സന്റ് ആണെന്ന് കണക്കാക്കും.

രോഗാവധിക്കായി സ്വകാര്യ ആശുപത്രികളില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് സമ്പാദിക്കുന്ന പ്രവണതയുള്ളതായി വ്യാപകമായ പരാതിയുള്ള സാഹചര്യത്തിലാണു ഫീസ് ഏര്‍പ്പെടുത്തുന്നതിനുള്ള തീരുമാനം. രോഗാവധിയുമായി ബന്ധപ്പെട്ട ഫീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സ്വകാര്യ ആശുപത്രികളും ബാങ്കുകളുമായി ഓട്ടോമാറ്റഡ് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യവും ആലോചനയിലുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x