ജനറല്‍ ഒപിഡി, മെഡിക്കല്‍ സര്‍ജിക്കല്‍ വാര്‍ഡ്, ഒ.റ്റി, എല്‍ഡിആര്‍ ആന്റ് മിഡ് വൈഫ്, എന്‍ഐസിയു, ഐസിയു ആന്റ് എമര്‍ജന്‍സി, നഴ്സറി, എന്‍ഡോസ്കോപി, കാത്ലാബ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ബിഎസ്സി നഴ്സിങ് ബിരുദവും മൂന്ന് വര്‍ഷത്തെ തൊഴില്‍പരിചയമുള്ള 40 വയസ്സിന് താഴെ പ്രായമുള്ള വനിതാ നഴ്സുമാര്‍ക്കാണ് നിയമനം നല്‍കുന്നത്. 4000 ദിര്‍ഹം മുതല്‍ 5000 ദിര്‍ഹം വരെ (ഏകദേശം 75000 മുതല്‍ 94000 രൂപ വരെ) അടിസ്ഥാന ശമ്പളം ലഭിക്കും.