Currency

ഡോക്ടര്‍മാര്‍ക്കും നഴ്സ്മാര്‍ക്കും ഒമാനില്‍ അവസരം; നിയമനം നോര്‍ക്ക റൂട്‌സ് മുഖേന

സ്വന്തം ലേഖകന്‍Wednesday, January 8, 2020 11:47 am
norka-roots
Nominations-2020

തിരുവനന്തപുരം: ഒമാനിലെ സലാലയിലെ ലൈഫ് ലൈന്‍ ഹോസ്പിറ്റലിലേക്ക് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്‌സ് മുഖേന നിയമനം. ബിഎസ്സി നഴ്‌സിങ്ങും കുറഞ്ഞത് നാലു വര്‍ഷം പ്രവൃത്തി പരിചയവുമുള്ള നഴ്സുമാര്‍ക്കും എംബിബിഎസും, എം ഡിയും, നിശ്ചിത പ്രവൃത്തി പരിചയവുമുള്ള ഡോക്ടര്‍മാര്‍ക്കുമാണ് അവസരമുള്ളത്.

രണ്ടു വര്‍ഷമാണ് കരാര്‍ കാലയളവ്. അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി: 2020 ജനുവരി 15. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും ) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം ) ലഭിക്കും.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x