35 റിയാല്‍ നിരക്കിലുള്ള ഉറീഡു ടൂറിസ്റ്റ് സിം കാര്‍ഡുകളില്‍ 150 ഫ്ലെക്സി പോയിന്റുകളാണുള്ളത്. ഇത് ഉപയോഗിച്ച് ലോക്കല്‍, രാജ്യാന്തര വോയ്സ് കോളുകള്‍, എസ്എംഎസ്, ഡേറ്റ എന്നിവയെല്ലാം ഉപയോഗിക്കാം. 7 ദിവസത്തെ കാലാവധിയിലുള്ള 1 ജിബി ഇന്റര്‍നെറ്റ് ഡേറ്റയാണ് ലഭിക്കുന്നത്.
ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പുതിയ സംവിധാനത്തിലൂടെ പണം അയയ്ക്കാനാവുക. ഉറീഡു മണി ആപ്പിലൂടെ മൊബൈല്‍ വഴി തന്നെ ഇന്ത്യന്‍ അക്കൗണ്ടുകളിലേക്കു പണം അയയ്ക്കാം. ആഴ്ചയില്‍ 7 ദിവസവും 24 മണിക്കൂറും സേവനം ലഭിക്കും.