
ദോഹ: ടെലികോം സേവനദാതാക്കളായ ഉറീഡു രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്കായി പുതിയ പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ പുറത്തിറക്കി. 35 റിയാല്‍ നിരക്കിലുള്ള ഉറീഡു ടൂറിസ്റ്റ് സിം കാര്‍ഡുകളില്‍ 150 ഫ്ലെക്സി പോയിന്റുകളാണുള്ളത്. ഇത് ഉപയോഗിച്ച് ലോക്കല്‍, രാജ്യാന്തര വോയ്സ് കോളുകള്‍, എസ്എംഎസ്, ഡേറ്റ എന്നിവയെല്ലാം ഉപയോഗിക്കാം. 7 ദിവസത്തെ കാലാവധിയിലുള്ള 1 ജിബി ഇന്റര്‍നെറ്റ് ഡേറ്റയാണ് ലഭിക്കുന്നത്.
300 റിയാല്‍ നല്കിയാല് മൊബൈല്‍ ബ്രോഡ്ബാന്‍ഡ് പാക്കേജും ലഭിക്കും. 40 ജിബി ഡേറ്റയാണ് ഒരു മാസത്തേക്ക് ഇതിലൂടെ ലഭിക്കുന്നത്. ഒപ്പം മൈ- ഫൈ ഉപകരണം സൗജന്യമായി ലഭിക്കുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.