ഒമാനിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ അല്‍ ഹബീബ് ആന്‍ഡ് കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാടക കുറയാന്‍ നിരവധി കാരണങ്ങളുണ്ടെങ്കിലും ഉയര്‍ന്ന ശമ്പളം വാങ്ങുന്ന തസ്തികളില്‍ ജോലി ചെയ്തിരുന്ന വിദേശികളുടെ തുടരുന്ന കൊഴിഞ്ഞുപോക്കാണ് പ്രധാനപ്പെട്ടതെന്ന് റിപ്പോര്‍ട്ട് പറയുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി ജോലി നഷ്ടപ്പെടുന്നതും മറ്റുമാണ് വിദേശികളുടെ കൊഴിഞ്ഞുപോക്കിന് കാരണം.