പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015ലെ 21-ാം നമ്പര്‍ നിയമത്തില്‍ വീണ്ടും ഭേദഗതി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭ അനുമതി നല്കി. നിയമത്തിന്റെ നടപ്പാക്കല്‍ ചട്ടങ്ങളിലെ ഏതാനും വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാനുള്ള ആഭ്യന്തര മന്ത്രിയുടെ തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്കി.