
ദോഹ: പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015ലെ 21-ാം നമ്പര്‍ നിയമത്തില്‍ വീണ്ടും ഭേദഗതി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭ അനുമതി നല്കി. നിയമത്തിന്റെ നടപ്പാക്കല്‍ ചട്ടങ്ങളിലെ ഏതാനും വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാനുള്ള ആഭ്യന്തര മന്ത്രിയുടെ തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്കി.
ആഭ്യന്തര മന്ത്രിയുടെ 2019 ലെ 25-ാം നമ്പര്‍ ഉത്തരവ് പ്രകാരമുള്ളതാണിവ. അമീരി ദിവാനില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അനുമതി. ശൈത്യകാല ക്യാംപുകളുടെ ഫീസ് നിരക്ക് സംബന്ധിച്ച നഗരസഭ പരിസ്ഥിതി മന്ത്രിയുടെ കരട് തീരുമാനത്തിനും അംഗീകാരം ലഭിച്ചു. ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ടും മന്ത്രിസഭ വിലയിരുത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.