ഗാര്‍ഹികത്തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന സ്പോണ്സര്മാര്ക്ക് പിഴ ചുമത്തുമെന്ന് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. വൈകിപ്പിക്കുന്ന ഓരോ മാസത്തിനും 10 ദീനാര്‍ വീതമാണ് പിഴയീടാക്കുക. പലവിധ കാരണം പറഞ്ഞ് തൊഴിലാളിയുടെ ശമ്പളം വെട്ടിക്കുറക്കുകയോ പിടിച്ചുവെക്കുകയോ ചെയ്യുന്നതായ പരാതി വര്‍ധിച്ചതിനെതുടര്‍ന്നാണ് അധികൃതരുടെ ഇടപെടല്‍.
തുടര്‍ച്ചയായ രണ്ട് മാസങ്ങള്‍ തൊഴിലാളികള്‍ക്ക് വേതനം മുടങ്ങിയാല്‍ ഒരു തൊഴിലാളിക്ക് എന്ന കണക്കില്‍ കമ്പനിയില്‍ നിന്ന് 3,000 റിയാല്‍ വീതം പിഴ ഈടാക്കുമെന്ന് തൊഴില്‍ മന്ത്രാലയം. വേതന സംരക്ഷണ സംവിധാനം (ഡബ്ല്യൂപിഎസ്) നടപ്പാക്കാതിരിക്കുകയോ ചട്ടങ്ങള്‍ ലംഘിക്കുകയോ ചെയ്യുന്ന കമ്പനികള്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.