ജൂണ്‍ 4ന് ഈദുല്‍ ഫിത്റിന് ആരംഭിച്ച വേനലാഘോഷം ഈദുല്‍ അസ്ഹയുടെ അവധിക്കൊപ്പമാണ് അവസാനിക്കുന്നത്. രണ്ടര മാസം നീണ്ട രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫെസ്റ്റിവലാണിത്. വിനോദ, സാംസ്കാരിക, കായിക പരിപാടികളും യാത്രയും ഷോപ്പിങ്ങും ഒക്കെയായാണ് വേനലാഘോഷത്തില്‍ തിരക്കേറുന്നത്. വേനലാഘോഷവുമായി ബന്ധിപ്പിച്ചാണ് ഇത്തവണ സൂഖ് വാഖിഫ്, അല്‍ വക്ര സൂഖ്, കത്താറ പൈതൃക കേന്ദ്രം എന്നിവിടങ്ങളില്‍ ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്.