Currency

‘സമ്മര്‍ ഇന്‍ ഖത്തര്‍’, വേനല്‍ ആഘോഷം 16ന് സമാപിക്കും

സ്വന്തം ലേഖകന്‍Wednesday, August 7, 2019 1:21 pm

ദോഹ: വിനോദവും ഷോപ്പിങ്ങും ആഘോഷമാക്കിയ ‘സമ്മര്‍ ഇന്‍ ഖത്തര്‍’ വേനലാഘോഷം ഈ മാസം 16ന് സമാപിക്കും. ജൂണ്‍ 4ന് ഈദുല്‍ ഫിത്റിന് ആരംഭിച്ച വേനലാഘോഷം ഈദുല്‍ അസ്ഹയുടെ അവധിക്കൊപ്പമാണ് അവസാനിക്കുന്നത്. രണ്ടര മാസം നീണ്ട രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫെസ്റ്റിവലാണിത്. വിനോദ, സാംസ്‌കാരിക, കായിക പരിപാടികളും യാത്രയും ഷോപ്പിങ്ങും ഒക്കെയായാണ് വേനലാഘോഷത്തില്‍ തിരക്കേറുന്നത്. വേനലാഘോഷവുമായി ബന്ധിപ്പിച്ചാണ് ഇത്തവണ സൂഖ് വാഖിഫ്, അല്‍ വക്ര സൂഖ്, കത്താറ പൈതൃക കേന്ദ്രം എന്നിവിടങ്ങളില്‍ ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്.

സിമെയ്സ്മ, കത്താറ ബീച്ചുകളില്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഇത്തവണ ഈദ് ആഘോഷം പ്രത്യേക അനുഭവമാകും. കത്താറ ബീച്ചില്‍ കുട്ടികള്‍ക്കായി പ്രത്യേക കളിസ്ഥലം ഒരുക്കിയിട്ടുണ്ട്. നഗരത്തില്‍ നിന്ന് അകലെ 7 കിലോമീറ്ററിലുള്ള സിമെയ്സ്മ ബീച്ചിലും ഒട്ടേറെ വിനോദ സൗകര്യങ്ങളുണ്ട്. രാവിലെ 9 മുതല്‍ രാത്രി 11 വരെയാണ് പ്രവേശനം. ഒരു കാറിന് 50 റിയാലാണ് പ്രവേശന നിരക്ക്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പുത്തന്‍ ഇ-ഗെയിമുകളുമായി ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിലെ വിനോദ നഗരി വെള്ളിയാഴ്ച വീണ്ടും തുറക്കും. പ്രവേശന നിരക്ക് 15 റിയാല്‍. ഡേ പാസുകള്‍ക്ക് 150 റിയാല്‍. ഓരോ ഗെയിമുകള്‍ക്കും 10 മുതല്‍ 35 റിയാല്‍ വരെയാണ് നിരക്ക്. 23 വരെയാണ് പ്രവര്‍ത്തനം. ഉച്ചയ്ക്ക് 1 മുതല്‍ക്കാണ് പ്രവേശനം


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x