പരിഷ്കരിച്ച നിയമാവലി വാണിജ്യ നിക്ഷേപ മന്ത്രാലയം അംഗീകരിച്ചു. പുതിയതായി ആരംഭിക്കുന്ന മുഴുവന്‍ ബഖാലകള്‍ക്കും മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും നിയമം ബാധകമായിരിക്കും. നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് പുതിയ നിയമം അനുസരിച്ചു പദവി ശരിയാക്കുന്നതിന് രണ്ടു വര്‍ഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.