പൊതുസ്ഥലങ്ങളിലും റോഡുകളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി മസ്കത്ത് നഗരസഭ. 2017ലെ ഉത്തരവ് പ്രകാരം നിയമ ലംഘകര്‍ക്ക് ആയിരം റിയാല്‍ വരെയാണ് പിഴ ചുമത്തുക. നിയമലംഘനം ആവര്‍ത്തിക്കുന്നവരില്‍ ഇരട്ടിപ്പിഴ ഈടാക്കും. നിയമം എല്ലാവര്ക്കും ബാധകമാണെന്നും മസ്കത്ത് നഗരസഭ അറിയിച്ചു.