Currency

പൊതുസ്ഥലങ്ങളിലും റോഡുകളിലും മാലിന്യം തള്ളിയാല്‍ പിഴ ഈടാക്കും; മുന്നറിയിപ്പുമായി മസ്‌കത്ത് നഗരസഭ

സ്വന്തം ലേഖകന്‍Thursday, September 19, 2019 12:12 pm

മസ്‌കത്ത്: പൊതുസ്ഥലങ്ങളിലും റോഡുകളിലും മാലിന്യം തള്ളുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി മസ്‌കത്ത് നഗരസഭ. 2017ലെ ഉത്തരവ് പ്രകാരം നിയമ ലംഘകര്‍ക്ക് ആയിരം റിയാല്‍ വരെയാണ് പിഴ ചുമത്തുക. നിയമലംഘനം ആവര്‍ത്തിക്കുന്നവരില്‍ ഇരട്ടിപ്പിഴ ഈടാക്കും. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും മസ്‌കത്ത് നഗരസഭ അറിയിച്ചു.

2017 മാര്‍ച്ച് 16നാണ് നഗരസഭയുടെ ഈ നിയമം പുറത്തിറങ്ങിയത്. തുറസായ സ്ഥലങ്ങള്‍ക്ക് ഒപ്പം വാദികളില്‍ മാലിന്യം തള്ളുന്നവരും 1000 റിയാല്‍ പിഴയൊടുക്കേണ്ടി വരും. 24 മണിക്കൂര്‍ സമയത്തിനുള്ളില്‍ തള്ളിയ മാലിന്യം നീക്കം ചെയ്യുകയും വേണം. നിര്‍മാണ മേഖലയില്‍ നിന്നുള്ള മാലിന്യം തുറസായ മേഖലയില്‍ തള്ളുന്നത് പതിവായതോടെ പിഴസംഖ്യ വര്‍ധിപ്പിക്കാനുള്ള തീരുമാനം നഗരസഭ കൈകൊണ്ടത്. 200 റിയാലായിരുന്നു നേരത്തേ തുറസായ സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരില്‍ നിന്ന് പിഴ ഈടാക്കിയിരുന്നത്. നിയമലംഘനം ആവര്‍ത്തിക്കുന്നവരില്‍ നിന്ന് 500 റിയാലുമാണ് ഈടാക്കിയിരുന്നത്.

നിയലംഘനത്തിന് ആരെയാണോ പിടികൂടിയത് അയാളാണ് പിഴസംഖ്യ ഒടുക്കേണ്ടതെന്നും നഗരസഭ അറിയിച്ചു. കാറുകളില്‍ നിന്ന് റോഡിലേക്ക് മാലിന്യം എറിയുന്നവര്‍ക്ക് പത്ത് ദിവസം ജയില്‍ ശിക്ഷയും 300 റിയാല്‍ പിഴയും അടക്കണമെന്ന നിയമവും മസ്‌കത്ത് നഗരസഭയില്‍ നിലവിലുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x