ഏറ്റവും അടുത്ത സിവില്‍ സ്റ്റാറ്റസ് ഓഫിസുകള്‍ സന്ദര്‍ശിച്ച് വ്യക്തിവിവരങ്ങള്‍ പുതുക്കാന്‍ കഴിയും. ഇതുസംബന്ധമായ ഔദ്യോഗിക ഉത്തരവ് വ്യാഴാഴ്ച റോയല്‍ ഒമാന്‍ പൊലീസ് പുറപ്പെടുവിച്ചു. താമസക്കാരനായാലും കെട്ടിടം ഉടമയായാലും അവരുടെ സ്വന്തം പേരിലുള്ള വൈദ്യുതി ബില്ലുകളാണ് വിവരങ്ങള്‍ പുതുക്കാനായി സമര്‍പ്പിക്കേണ്ടത്. ബാച്ച്ലര് താമസക്കാരാണെങ്കില്‍ കെട്ടിടം ഉടമയുടെ സാക്ഷ്യപത്രത്തോടെ എല്ലാവര്ക്കും ഒരേ ബില്‍ സമര്‍പ്പിക്കാം.