
മസ്‌കത്ത്: ഒമാനിലെ താമസക്കാര്‍ അവരുടെ വ്യക്തിഗത വിവരങ്ങള്‍ പുതുക്കി നല്‍കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ഓര്‍മിപ്പിച്ചു. ഏറ്റവും അടുത്ത സിവില്‍ സ്റ്റാറ്റസ് ഓഫിസുകള്‍ സന്ദര്‍ശിച്ച് വ്യക്തിവിവരങ്ങള്‍ പുതുക്കാന്‍ കഴിയും. ഇതുസംബന്ധമായ ഔദ്യോഗിക ഉത്തരവ് വ്യാഴാഴ്ച റോയല്‍ ഒമാന്‍ പൊലീസ് പുറപ്പെടുവിച്ചു. താമസക്കാരനായാലും കെട്ടിടം ഉടമയായാലും അവരുടെ സ്വന്തം പേരിലുള്ള വൈദ്യുതി ബില്ലുകളാണ് വിവരങ്ങള്‍ പുതുക്കാനായി സമര്‍പ്പിക്കേണ്ടത്. ബാച്ച്‌ലര്‍ താമസക്കാരാണെങ്കില്‍ കെട്ടിടം ഉടമയുടെ സാക്ഷ്യപത്രത്തോടെ എല്ലാവര്‍ക്കും ഒരേ ബില്‍ സമര്‍പ്പിക്കാം.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഇലക്‌ട്രോണിക് സെന്‍സസിന്റെ ഭാഗമാണ് വിവരശേഖരണം. തൊഴിലുടമകള്‍ നേരിട്ട് വൈദ്യുതി ബില്‍ അടക്കുന്ന അപ്പാര്‍ട്മന്റെിലും വീടുകളിലും താമസിക്കുന്നവര്‍ക്ക് ബില്ലില്‍ അവരുടെ പേരില്ലെങ്കിലും സമര്‍പ്പിക്കാം. തൊഴിലുടമയുടെ സാക്ഷ്യപത്രവും ഒപ്പം നല്‍കണം. അടുത്ത കുടുംബക്കാരുടെ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ബന്ധുവിന്റെ പേരിലുള്ള വൈദ്യുതി ബില്ലുകള്‍ സമര്‍പ്പിക്കാമെന്നും അറിയിപ്പില്‍ പറയുന്നു.
ഇ-സെന്‍സസ് 2020 ആരംഭിക്കുന്നതിന്റെ ഭാഗമായി താമസക്കാരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിക്കാനാണ് ഇതെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.