ലൈംഗികതൊഴിലിനായി പെണ്‍കുട്ടികളെ കടത്തുന്നവരെ തകര്‍ത്തു കളയുക എന്നതാണ് ഇപ്പോള്‍ ഈ അച്ഛന്‍റെ ലക്ഷ്യം
ലൈംഗികതൊഴിലിനായി പെണ്‍കുട്ടികളെ കടത്തുന്നവരെ തകര്‍ത്തു കളയുക എന്നതാണ് ഇപ്പോള്‍ ഈ അച്ഛന്‍റെ ലക്ഷ്യം. ഇയാളുടെ കൌമാരക്കാരിയായ മകള്‍ സമൂഹമാധ്യമങ്ങളിലൂടെയും സ്നാപ്പ്ചാറ്റിലൂടെയും മറ്റും ലൈംഗിക തൊഴിലിലേക്ക് വീണതിനാലാണ് ഈ തീരുമാനം.
20ല്‍ കൂടുതല്‍ വയസുള്ള ഒരുവന്‍ 16കാരിയായ ഇയാളുടെ മകളുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. പിന്നീട് ഒരു പാര്‍ട്ടിയില്‍ വച്ച് ഇവര്‍ നേരില്‍ കണ്ടുമുട്ടി. ഇതിനു ശേഷം അവള്‍ അപ്രത്യക്ഷയാവുകയായിരുന്നു.
പോലീസിന്‍റെ ഭാഗത്ത് നിന്നുമുള്ള നിയമനടപടികള്‍ക്ക് താമസമുണ്ടാകുമെന്നതിനാല്‍ ഒരു സ്വകാര്യ ഏജന്‍സിയെയാണ് മകളെ കണ്ടെത്താന്‍ ഇയാള്‍ ഏല്പിച്ചത്. ഇപ്പോള്‍ മനോനില ശരിയാകാനുള്ള ചികിത്സയിലാണ് ഈ കുട്ടി. ഇതോടൊപ്പം മനുഷ്യക്കടത്തിനെതിരെ ഒരു ഓണ്‍ലൈന്‍ പരാതി കൊടുക്കുകയും ഇയാള്‍ ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികതൊഴിലിന് പ്രേരിപ്പിച്ചു എന്ന കേസില്‍ പ്രതി കുറ്റം ചെയ്തിട്ടുള്ളതായി കോടതി വിധിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.