Currency

യുഎഇ, ഒമാന്‍ തീരദേശ മേഖലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Monday, December 18, 2017 8:15 am

 

അബുദാബി: യുഎഇയുടെയും ഒമാന്റെയും തീരദേശ മേഖലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. അറേബ്യന്‍ ഗള്‍ഫ്, ഒമാന്‍ കടല്‍ എന്നിവിടങ്ങളിലെ മഴ കടല്‍ക്ഷോഭ സാധ്യതയുണ്ടാക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെട്രോളജി (എന്‍സിഎം) മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ രണ്ടു ദിവസവും അബുദാബിയിലും പരിസര മേഖലകളിലും തെളിഞ്ഞ കാലാവസ്ഥയായിരുന്നു അനുഭവപ്പെട്ടത്. എന്നാല്‍ ഇന്നലെ സന്ധ്യയ്ക്കുശേഷം അബുദാബിയുടെ തീരദേശ മേഖലകളിലെല്ലാം ശക്തമായ കാറ്റു വീശുകയാണ്. റാസല്‍ഖൈമ, ഫുജൈറ തുടങ്ങിയ വടക്കന്‍ എമിറേറ്റു മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ പെയ്തതായി റിപ്പോര്‍ട്ടുണ്ട്. ചില പ്രദേശങ്ങളില്‍ ആലിപ്പഴവും വീണു.

അറേബ്യന്‍ ഗള്‍ഫിലെ സമുദ്ര തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശും. കാറ്റിന്റെ വേഗം മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മഴ പെയ്യുന്ന സമയത്ത് വാഹനങ്ങള്‍ ഓടിക്കുമ്പോഴും ശക്തമായ കാറ്റില്‍ പൊടിപടലങ്ങള്‍ പറന്ന് ദൂരക്കാഴ്ച തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാമാരും ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x