Currency

നോട്ട് നിരോധം: ബിവറേജസ് കോര്‍പറേഷന് 143 കോടിയുടെ നഷ്ടം

സ്വന്തം ലേഖകന്‍Saturday, December 10, 2016 5:43 pm

തിരുവനന്തപുരം: നോട്ട് നിരോധത്തെ തുടര്‍ന്ന് ബിവറേജസ് കോര്‍പ്പറേഷന് 143 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇതുമൂലം സര്‍ക്കാരിന് നികുതി വരുമാനത്തില്‍ 80 കോടി രൂപയുടെ നഷ്ടമുണ്ടായതായും മന്ത്രി കോഴിക്കോട് പറഞ്ഞു. സമൂഹത്തെ ആകെ ബാധിച്ച പ്രശ്‌നം ബെവ്‌കോയെയും ബാധിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

ബിവറേജസ് കോര്‍പറേഷനുണ്ടാകുന്ന നഷ്ടം സര്‍ക്കാരിന്റെ നികുതി വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നുമെന്ന് പറഞ്ഞ അദ്ദേഹം ജോലിയുടെ ഭാഗമായുണ്ടാകുന്ന അക്രമണങ്ങള്‍ തടയുന്നതിനായി എക്‌സൈസ് ജീവനക്കാര്‍ക്ക് കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x