Currency

2000, 500 രൂപ നോട്ടുകള്‍ എത്തിക്കാന്‍ ഹെലികോപ്റ്ററുകളും വ്യോമസേനാ വിമാനങ്ങളും

സ്വന്തം ലേഖകന്‍Monday, November 21, 2016 11:42 am

എന്നാല്‍ നോട്ടുകള്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ എത്തിക്കുന്നതിന് എളുപ്പ മാര്‍ഗ്ഗം തേടിയിരിക്കുകയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. ആറു ദിവസത്തിനുള്ളില്‍ ഹെലികോപ്റ്ററുകള്‍, വ്യോമസേനാ വിമാനങ്ങള്‍ എന്നിവ മുഖേന പണം കറന്‍സി ചെസ്റ്റുകളില്‍ എത്തിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

ന്യൂഡല്‍ഹി: പുതിയ 2000, 500 രൂപ നോട്ടുകള്‍ 21 ദിവസത്തിനുള്ളില്‍ ബാങ്കുകളിലെ മേജര്‍ കറന്‍സി ചെസ്റ്റുകളിലെല്ലാം എത്തിക്കാനായിരുന്നു സര്‍ക്കാരിന്റെ ആദ്യ തീരുമാനം. എന്നാല്‍ നോട്ടുകള്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ എത്തിക്കുന്നതിന് എളുപ്പ മാര്‍ഗ്ഗം തേടിയിരിക്കുകയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. ആറു ദിവസത്തിനുള്ളില്‍ ഹെലികോപ്റ്ററുകള്‍, വ്യോമസേനാ വിമാനങ്ങള്‍ എന്നിവ മുഖേന പണം കറന്‍സി ചെസ്റ്റുകളില്‍ എത്തിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

അതേസമയം, അടുത്ത ആഴ്ചയോടെ നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമാകുമെന്നു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ സാമ്പത്തിക രംഗം പഴയ നിലയിലേക്കു തിരിച്ചെത്താന്‍ ജനുവരി 15 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് മുതിര്‍ന്ന കേന്ദ്രനേതാക്കളില്‍നിന്നു ലഭിക്കുന്ന വിവരം.

അതേസമയം, രാജ്യത്തിന്റെ പലയിടങ്ങളിലും ഇപ്പോഴും നോട്ട് ക്ഷാമമുണ്ട്. എടിഎമ്മുകളില്‍ പുത്തന്‍ 500 രൂപ നോട്ടുകള്‍ ലഭ്യമാക്കുന്നതിനു സാങ്കേതിക സംവിധാനങ്ങളില്ലാത്തതാണു കാരണം. ഓരോ എടിഎമ്മിലും അധികൃതര്‍ നേരിട്ടെത്തി സജ്ജീകരണങ്ങള്‍ ഒരുക്കിയാലേ പുത്തന്‍ 500 രൂപ നോട്ട് അവയിലൂടെ വിതരണം ചെയ്യാന്‍ സാധിക്കൂ. ഇതിനു ദിവസങ്ങള്‍ എടുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x