Currency

കോവിഡ് വ്യാപനം: ഡല്‍ഹിയില്‍ രാത്രികാല കര്‍ഫ്യു

സ്വന്തം ലേഖകന്‍Tuesday, April 6, 2021 5:02 pm
delhi

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ ഈ മാസം മുപ്പത് വരെ രാത്രി പത്ത് മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യു. കര്‍ഫ്യു സമയങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും അടിയന്തിര ചികിതസ ആവശ്യമുള്ളവര്‍ക്കും ഇളവ് നല്‍കും. വാക്‌സിനേഷന് പോകുന്നവര്‍ക്ക് ഇ-പാസ് നല്‍കും.

കോവിഡിന്റെ നാലാം വരവിനെ സംസ്ഥാനം നേരിടുകയാണെണെന്നും എന്നാല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് പരിഗണനയില്‍ ഇല്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വെള്ളിയാഴ്ച പറഞ്ഞിരുന്നു.

‘ഇപ്പോഴത്തെ അവസ്ഥ വെച്ച് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് പരിഗണനയിലില്ല. സാഹചര്യങ്ങള്‍ ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ജനങ്ങളോട് ആലോചിച്ചു മാത്രമേ അത്തരമൊരു തീരുമാനം എടുക്കുകയുള്ളൂ.’അദ്ദേഹം പറഞ്ഞു

രാത്രികാല കര്‍ഫ്യു ജനങളുടെ യാത്ര തടയാനാണെന്നും ചരക്കു ഗതാഗതം തടയില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ മഹാരാഷ്ട്രയിലും രാജസ്ഥാനിലും രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ തിങ്കളാഴ്ച ആദ്യമായി ഒരു ലക്ഷം കടന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x