ഇന്‍ഷുറന്‍സിന്റെയും മറ്റു വാഹന നികുതികളുടെയും വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ യൂണിയനുകള്‍ പണിമുടക്ക് നടത്തുന്നത്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, യുടിയുസി, എസ്ടിയു, എച്ച്എംഎസ്, കെടിയുസി എന്നീ യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ വാഹന പണിമുടക്ക് ആരംഭിച്ചു. സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകളും ഓടും. പണിമുടക്കില്‍ നിന്ന് മലപ്പുറം ജില്ലയെ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.
ഇന്‍ഷുറന്‍സിന്റെയും മറ്റു വാഹന നികുതികളുടെയും വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ യൂണിയനുകള്‍ പണിമുടക്ക് നടത്തുന്നത്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, യുടിയുസി, എസ്ടിയു, എച്ച്എംഎസ്, കെടിയുസി എന്നീ യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഓട്ടോ, ടാക്സി, സ്വകാര്യ ബസ്, ടെംപോ, ട്രെക്കര്‍, ജീപ്പ്, ലോറി, മിനി ലോറി തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കും.
ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന, 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് വിലക്ക് തുടങ്ങിയ തീരുമാനങ്ങള്‍ക്കെതിരെ കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ട്രക്കുടമകളുടെ അനിശ്ചിതകാല പണിമുടക്കും തുടങ്ങി. പണിമുടക്കില്‍ നാലര ലക്ഷം ലോറികള്‍ പങ്കെടുക്കുന്നുണ്ടെന്ന് സൗത്ത് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ പറഞ്ഞു.
അതേസമയം പണിമുടക്കിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റി വെച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കണ്ണൂര്‍, എംജി, ആരോഗ്യ സര്‍വകലാശാലകള്‍ ഇന്നത്തെ പരീക്ഷകള്‍ നേരത്തേ തന്നെ മാറ്റിയിരുന്നു. സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഇന്നു നടത്താനിരുന്ന പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷ (സ്‌കൂള്‍ തലം) നാളത്തേക്ക് മാറ്റി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.