Currency

ദത്തെടുക്കല്‍ കേന്ദ്രത്തിലത്തെിയത് 245 കുട്ടികള്‍

സ്വന്തം ലേഖകന്‍Saturday, February 11, 2017 11:10 am

രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്തെ ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തിയത് 245 കുട്ടികള്‍. സംസ്ഥാനത്ത് 17 ദത്തെടുക്കല്‍ കേന്ദ്രങ്ങളള്‍ വഴി 2015 ഏപ്രില്‍ ഒന്നു മുതല്‍ 2017 ജനുവരി 31വരെ ദത്തെടുക്കല്‍ കേന്ദ്രത്തിലത്തെിയ കുട്ടികളുടെ എണ്ണമാണിത്.

തിരുവനന്തപുരം: രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്തെ ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തിയത് 245 കുട്ടികള്‍. സംസ്ഥാനത്ത് 17 ദത്തെടുക്കല്‍ കേന്ദ്രങ്ങളള്‍ വഴി 2015 ഏപ്രില്‍ ഒന്നു മുതല്‍ 2017 ജനുവരി 31വരെ ദത്തെടുക്കല്‍ കേന്ദ്രത്തിലത്തെിയ കുട്ടികളുടെ എണ്ണമാണിത്. വളര്‍ത്താന്‍ പ്രാപ്തിയില്ലെന്ന് കണ്ട് ശിശുക്ഷേമസമിതിക്ക് കൈമാറുന്ന കുഞ്ഞുങ്ങളും പേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സി (സാറ)യുടെ കണക്കുകള്‍ പ്രകാരം 2015 ഏപ്രില്‍ ഒന്ന് മുതല്‍ 2017 ജനുവരി 31 വരെ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം 54ഉം വളര്‍ത്താന്‍ കഴിയില്ലെന്ന് അറിയിച്ച് കൈമാറിയ കുഞ്ഞുങ്ങള്‍ 191 ആണ്.

എറണാകുളത്ത് മാത്രം രണ്ട് വര്‍ഷത്തിനിടെ 14 കുഞ്ഞുങ്ങളെ ഉപേക്ഷിക്കുകയും 71 കുഞ്ഞുങ്ങളെ രക്ഷിതാക്കള്‍ കൈമാറുകയും ചെയ്തു. തൃശൂരില്‍ ഒമ്പത് കുഞ്ഞുങ്ങള്‍ ഉപേക്ഷിക്കപ്പെട്ടും 13 കുഞ്ഞുങ്ങള്‍ രക്ഷിതാക്കള്‍ കൈമാറിയും ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തി. അതേസമയം പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒറ്റകുട്ടികളും എത്തിയില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x