Currency

സംസ്ഥാനത്തെ 29 റിസര്‍വേഷന്‍ കേന്ദ്രങ്ങള്‍ റെയില്‍വേ പൂട്ടുന്നു

സ്വന്തം ലേഖകന്‍Wednesday, January 25, 2017 12:38 pm

തിരുവനന്തപുരം, പാലക്കാട്, മധുര, സേലം, തിരുച്ചിറപ്പള്ളി എന്നീ ഡിവിഷനുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന 29 കൗണ്ടറുകളാണ് അടച്ചു പൂട്ടാന്‍ ഉത്തരവായിരിക്കുന്നത്. ഈ മാസം 12നാണ് ഇതു സംബന്ധിച്ച ഉത്തരവ് റെയില്‍വേ പുറത്തിറക്കിയത്.

തിരുവനന്തപുരം: സംസ്ഥാനത്തെ 29 റെയില്‍വേ ടിക്കറ്റ് കൗണ്ടറുകള്‍ റെയില്‍വേ പൂട്ടുന്നു. തിരുവനന്തപുരം, പാലക്കാട്, മധുര, സേലം, തിരുച്ചിറപ്പള്ളി എന്നീ ഡിവിഷനുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന 29 കൗണ്ടറുകളാണ് അടച്ചു പൂട്ടാന്‍ ഉത്തരവായിരിക്കുന്നത്. ഈ മാസം 12നാണ് ഇതു സംബന്ധിച്ച ഉത്തരവ് റെയില്‍വേ പുറത്തിറക്കിയത്.

റെയില്‍വേ സ്റ്റേഷനുകളില്ലാത്ത സ്ഥലങ്ങളില്‍ യാത്രക്കാരുടെ സൗകര്യര്‍ത്ഥം ആരംഭിച്ച കൗണ്ടറുകളാണ് അടച്ചു പൂട്ടുന്നത്. പൂട്ടുന്ന റിസര്‍വ്വേഷന്‍ കേന്ദ്രങ്ങളില്‍ പത്തെണ്ണം തിരുവനന്തപുരം ഡിവിഷനു കീഴിലാണ്. ഈ കൗണ്ടറുകള്‍ ലാഭകരമല്ലെന്നാണ് റെയില്‍വേയുടെ വാദം. എന്നാല്‍ ഇടുക്കിയിലെ കൗണ്ടറുകളില്‍ മാസം തോറും ഏഴു ലക്ഷത്തിലധികം രൂപ ലഭിക്കുന്നുണ്ട്. ഇടുക്കിയില്‍ മൂന്നാര്‍, കുമളി, നെടുങ്കണ്ടം, ചെറുതോണി എന്നിവിടങ്ങളിലായി നാലു ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളാണ് ഉള്ളത്.

സ്റ്റേഷനുകളില്‍ ബുക്കു ചെയ്യുന്ന അതേ നിരക്കില്‍ ഇവിടെ നിന്നും ടിക്കറ്റ് ലഭിക്കും. പൂട്ടുന്ന കൗണ്ടറുകളിലെ ഉപകരണങ്ങള്‍ പുതിയതായി ആരംഭിക്കുന്ന കൗണ്ടറുകളില്‍ ഉപയോഗിക്കാനാണ് നിര്‍ദ്ദേശം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x