ലിംഗനിര്‍ണയം പെണ്‍ഭ്രൂണഹത്യയിലേക്കു നയിക്കുമെന്ന് വിലയിരുത്തി സുപ്രിംകോടതി ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് പുതിയ നിര്‍ദേശം നല്‍കിയത്.
ന്യൂഡല്‍ഹി: ലിംഗനിര്‍ണയത്തിന് വഴിയൊരുക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റ് സെര്‍ച് എന്‍ജിനുകളില്‍ ലഭ്യമാക്കുന്നത് തടയണമെന്ന് സുപ്രിംകോടതി. ലിംഗനിര്‍ണയം പെണ്‍ഭ്രൂണഹത്യയിലേക്കു നയിക്കുമെന്ന് വിലയിരുത്തി സുപ്രിംകോടതി ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് പുതിയ നിര്‍ദേശം നല്‍കിയത്.
ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം തടയുന്ന ഇന്ത്യന്‍ നിയമങ്ങള്‍ക്കു വിരുദ്ധമായ വിവരങ്ങള്‍ തടയണമെന്നാണ് നിര്‍ദേശത്തിലുള്ളത്. ഗൂഗിള്‍, യാഹൂ, മൈക്രോസോഫ്റ്റ് എന്നിവയ്ക്കാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. മൂന്നു സ്ഥാപനങ്ങളും ഇത് തടയുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കുന്നതടക്കമുള്ള സ്വന്തമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.