Currency

ഭക്ഷണം നിയന്ത്രിക്കണം: എച്ച്.എം.സി.

Wednesday, September 7, 2016 6:37 pm

എങ്കിലും ഈ അമിത ഭക്ഷണം ഉദരരോഗങ്ങള്‍ക്ക് കാരണമാകും

പെരുന്നാള്‍ ദിവസങ്ങളില്‍ ഭക്ഷണം നിയന്ത്രിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍. ബലി പെരുന്നാളായത് കൊണ്ട് തന്നെ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഭൂരിഭാഗം ആളുകളും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. എങ്കിലും ഈ അമിത ഭക്ഷണം ഉദരരോഗങ്ങള്‍ക്ക് കാരണമാകും. എച്ച്.എം.സി. എമര്‍ജന്‍സി മെഡിക്കല്‍ കണ്‍സല്‍ട്ടന്റ് ഡോ. സാദ് അല്‍ നുഐമിയാണ് ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം കൊടുത്തത്.

ഈ സമയത്ത് ഭക്ഷണവും മറ്റ് ശീതളപാനീയങ്ങളും അമിതമായി ഉപയോഗിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. പെരുന്നാളിന്‍റെ സമയത്ത് വയറുവേദനയും വയറിളക്കവും മറ്റുമായി ആളുകള്‍ ആശുപത്രിയില്‍ വരുന്നത് പതിവാണ്. ഭക്ഷണത്തോടുള്ള അമിത താല്പര്യം മറ്റ്  പല രോഗങ്ങള്‍ക്കും കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്.

പെരുന്നാള്‍ സമയങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കലോറി കുറഞ്ഞ പോഷകാഹാരങ്ങളും പച്ചക്കറിയും പയര്‍വര്‍ഗങ്ങളും കൊഴുപ്പ് തീരെ കുറഞ്ഞ മാംസവും ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x