
ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ റെയില്‍ ഗതാഗതം താറുമാറായി. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ചപരിധി കുറഞ്ഞത് സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു. 15 സര്‍വീസുകള്‍ റദ്ദാക്കി. 39 സര്‍വീസുകള്‍ വൈകിയപ്പോള്‍ 11 എണ്ണം പുനഃക്രമീകരിക്കുകയും ചെയ്തു.
ഡല്‍ഹിയില്‍ ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവ് 25 ഡിഗ്രി സെല്‍ഷ്യല്‍സും കുറഞ്ഞത് അഞ്ച് ഡിഗ്രി സെല്‍ഷ്യല്‍സും ആണ്. ഉച്ചയോട് കൂടി മൂടല്‍മഞ്ഞില്‍ കുറവ് വരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.